ചെങ്ങന്നൂര്‍ : അമൃത് പദ്ധതി പ്രകാരം നഗരസഭ പ്രദേശത്തെ 500 വീടുകള്‍ക്ക് ജല അതോറിറ്റിയുടെ സൗജന്യ കുടിവെള്ള കണക്ഷന് നല്കുന്ന 1.72 കോടിയുടെ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്മാന് കെ. ഷിബുരാജന്‍ നിര്‍വഹിച്ചു. ......
ചെങ്ങന്നൂർ: എല്ലാ മേഖലയിലും ദയനീയമായി പരാജയ പ്പെട്ട പിണറായി വിജയൻ്റെ സർക്കാർ രാജി വെയ്ക്കണമെന്ന് ബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു, തൊഴിൽ - വ്യവസായ - കാർഷിക മേഖല തകർന്നു അനിയന്ത്രിതമായ വിലക്കയറ്റം എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമായി. അഴിമതിയും അരാജകത്വം ക്രമസമാധാനവും പൗരാവകാശ ലംഘനവും വ്യാപകമാണ്, യുവാക്കളും വ്യവസായി കേരളം വിട്ടുപോകുകയാണ് . ......
ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇടതുപക്ഷം. സുരേഷ് ഗോപിയുടെ പ്രസ്താവനയെ വിമർശിച്ച് സിപിഎമ്മും സിപിഐയും രംഗത്തെത്തി.
കേന്ദ്ര ആരോഗ്യവകുപ്പുമായി ബന്ധമില്ലാത്ത ഒരു സഹമന്ത്രിയായ സുരേഷ് ഗോപി എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കുമെന്നും സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് നൽകിയില്ലെങ്കിൽ തമിഴ്നാടിന് കൊടുക്കുമെന്നും ഭീഷണി മുഴക്കുകയാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആരോപിച്ചു. ......
ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസിൽ സി എം സെബാസ്റ്റ്യൻ കുറ്റം സമ്മതം നടത്തി. ബിന്ദുവിനെ താനാണ് കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി. ......
ആലപ്പുഴ : വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ (തന്തൈ പെരിയാർ) പേരിൽ തമിഴ്നാട് സർക്കാർ അരൂക്കുറ്റിയിൽ നിർമിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 26ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എ വി വേലു നിർവഹിക്കും.
രാവിലെ 11 ന് അരൂക്കുറ്റി ബോട്ട് ജെട്ടിക്ക് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും തമിഴ്നാട് വികസന, ഇൻഫർമേഷൻ മന്ത്രി എം പി സ്വാമിനാഥൻ സന്നിഹിതനാകും.
സ്മാരകത്തിനായി അരൂക്കുറ്റി ബോട്ട് ജെട്ടിക്കുസമീപം അരയേക്കർ സ്ഥലം സംസ്ഥാന സർക്കാർ തമിഴ്നാട് സർക്കാരിന് നികുതിയില്ലാതെ കൈമാറിയിരുന്നു. ഇവിടെ ജയിൽ മാതൃകയിൽ നിർമിക്കുന്ന സ്മാരകത്തിൽ പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ഹാൾ, പാർക്ക്, വിനോദസഞ്ചാര പദ്ധതികൾ തുടങ്ങിയവ ഒരുക്കാനാണ് പദ്ധതി.
ഒറ്റ നിലയിലായി 1140.98 ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണികൾ അഞ്ചുമാസത്തിനുള്ളിൽ പൂർത്തിക്കുകയാണ് ലക്ഷ്യം. ......
ചെങ്ങന്നൂർ.
കൊലപാതകം നടന്ന് 31 വർഷത്തിനു
ശേഷം പിടി കൂടിയ
പ്രതിയുമായി തെളിവെടുപ്പ് നടത്തി,
ചെറിയനാട്, അരിയന്നൂർ ചെന്നങ്കോടത്തു
വീട്ടിൽ കുട്ടപ്പണിക്കരെ (71) മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അരിയന്നൂർശ്ശേരി കുറ്റിയിൽ പടീറ്റതിൽ ജയപ്രകാശിനെ (57) നെയാണ് തെളിവെടുപ്പിനു വേണ്ടി ചെങ്ങന്നൂർ സി ഐ എ . സി വിപിൻ ൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെറിയനാട്ട്
എത്തിച്ചത്.
അരിയന്നൂർശ്ശേരി പിഐപി
കനാൽ ബണ്ടിനു സമീപം ആക്രമണം നടന്ന സ്ഥലം ജയപ്രകാശ് പൊലീസിനു കാട്ടിക്കൊടുത്ത ശേഷം സംഭവം വിശദീകരിച്ചു.എസ്ഐ എസ് പ്രദീപ് , സിപിഒ മാരായ ബിജോഷ് കുമാർ, വിബിൻ, കെ ദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
1994 നവംബർ 15 ന് രാത്രി എഴു മണിയോടെയാണ് കൊലപാതകം നടന്നത്. ......
വെൺമണി: ശാലേം യു പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് പരിശീലന പരിപാടി ആരംഭിച്ചു. സ്കൂൾ ശാതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി വെൺമണി മുളക്കുഴ പഞ്ചായത്തിൽ ഉൾപ്പെട്ട കുട്ടികൾക്കായുള്ള പരിശീലനപരിപാടി ചെങ്ങന്നൂർ ബി ആർ സി ക്ലസ്റ്റർ റിസോഴ്സ് സെന്റർ കോർഡിനേറ്റർ ജിതേന്ദ്രൻ നായർ എൻ എസ് ഉദ്ഘാടനം ചെയ്തു. ......
ഹരിപ്പാട്
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റേയും നാഷണൽ സർവ്വീസ് സ്കീമിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തെ സ്ക്കൂളുകളിൽ ആരംഭിച്ച 21 ദിന ചലഞ്ചായ ജീവിതോത്സവം- 2025, ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ അഡ്വ. കെ. ......
ഓതറ മാമ്പറ്റ ഇല്ലത്ത് ഈശ്വരി അന്തർജനം (88)അന്തരിച്ചു. സംസ്കാരം വ്യാഴം പകൽ രണ്ടിന് വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ നാരായണൻ നമ്പൂതിരി (റിട്ട.......